AKSE

സമകാലിക സാഹചര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരങ്ങളിൽ ദേശീയതയെയും രാഷ്ട്ര താല്പര്യങ്ങളെയും വരെ വക്രീകരിച്ച് താറടിച്ചു കാണിക്കുന്ന ഇടത് വലത് ശക്തികൾക്കെതിരെ അവരെ തുറന്നു കാണിക്കുകയും ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന ബദൽ ശബ്ദമായി ഉയരുകയും ചെയ്യാൻ ഒരു സൈബർ കൂട്ടായ്മയേ ഉയർത്തിക്കൊണ്ടു വരിക എന്ന ചിന്തയിൽ നിന്നാണ് AKSE യുടെ ഉദയം. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും പടർന്നു പിടിച്ച സ്റ്റാറ്റസ് ജ്വരം ഇടതുപക്ഷം കൃത്യമായി മുതലെടുത്ത് അവരിലേക്ക് പടർന്നിറങ്ങിയപ്പോൾ പരമ്പരാഗത രീതികൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് സമകാലിക സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആവില്ല എന്ന് മനസ്സിലാക്കി ദേശീയ ചിന്താഗതികൾക്കും ഭാരതത്തിന്റെ വീരപുരുഷന്മാർക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള കണ്ടന്റ്റുകൾ ആളുകൾക്കിടയിലേക്ക് എത്തിച്ച് സ്വത്വബോധത്തോടെ കൂടിയുള്ള ഡിജിറ്റൽ സംഘടനാ പ്രവർത്തനത്തിന് ആക്കം കൂട്ടുക കൂടിയാണ് AKSE ചെയ്യുന്നത്.. ഭാരത ചരിത്രത്തിലെ ദൈനംദിന സ്മരണകളെ ഉണർത്തുകയും അവയുടെ പാരമ്പര്യത്തെ ഇന്നിന്റെ സാഹചര്യങ്ങളിൽ ഉൾക്കൊള്ളേണ്ട പ്രാധാന്യത്തെ മനസ്സിലാക്കി കൊടുക്കുക., സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടതു വലതു കുപ്രചരണങ്ങൾ ക്കെതിരെ സത്യം വിളിച്ചു പറഞ്ഞുകൊണ്ട് നിലയുറപ്പിച്ച് , അപവാദങ്ങളെ കൃത്യമായി പൊളിച്ചടുക്കി നിജസ്ഥിതി ജനങ്ങളിലേക്ക് എത്തിക്കാൻ AKSE മീഡിയ ഇന്ന് സദാസന്നദ്ധമാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് കുറഞ്ഞ Whatsapp ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങി നിന്ന AKSE ഇന്ന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ട്വിറ്റർ, യൂട്യൂബ് ,തുടങ്ങി സാമൂഹിക മാധ്യമ മേഖലയിൽ സംഘത്തിന്റെ സൈബർ കരുത്തുമായി നിറഞ്ഞു നിൽക്കുകയാണ്. വിദ്യാർത്ഥികളും യുവതി യുവാക്കളുമടങ്ങുന്ന എഡിറ്റേഴ്സ് ടീമിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന രക്ഷാധികാരികൾ ഉൾപ്പെടെ AKSE യ്ക്ക് ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും അംഗങ്ങളുണ്ട്. രാഷ്ട്രീയ കലാകായിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇന്ന് AKSE യേ അടയാളപ്പെടുത്തുന്നു എന്നത് ഏറെ സന്തോഷം നൽകുന്നവയാണ്. കലിയുഗത്തിൽ സംഘടനയ്ക്കാണ് ശക്തി , സംഘടന ഇന്ന് സൈബർ മേഖലകളിലും ശക്തിയാർജിക്കേണ്ടതുണ്ട് AKSE യുടെ പ്രവർത്തന മണ്ഡലത്തെ വിപുലീകരിക്കുന്നതിനും അവ നിങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നതിനും AKSE യേ സാമൂഹികമാധ്യമങ്ങളിൽ പിന്തുടരുകയും പിന്തുണ നൽകുകയും ചെയ്യുക.