1) ലക്ഷ്യ 2023, എറണാകുളം 

6 മാർച്ച്‌ 2023 എറണാകുളം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ, എറണാകുളം ഭാസ്കിരീയം ഓഡിറ്റോറിയത്തിൽ വച്ച് സോഷ്യൽ മീഡിയ പ്രവർത്തകസംഗമം നടന്നു.
പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട AKSE പ്രതിനിധികൾ വ്യത്യസ്ത കാലാംശങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.
സമകാലിക സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തി, സാമൂഹിക മാധ്യമരംഗത്ത് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഘട്ടം ഘട്ടങ്ങളായി നടന്ന കോൺക്‌ളെവുകളിൽ സാമൂഹിക മാധ്യമ രംഗത്തെ പ്രഗൽഭരും സംഘത്തിന്റെ ദേശീയ കാര്യകർത്താക്കളും പങ്കെടുത്തു.

2) AKSE രണ്ടാം വാർഷികം, കോഴിക്കോട് 


4 ഏപ്രിൽ 2023 കോഴിക്കോട് : ആൾ കേരള സംഘ് എഡിറ്റേഴ്സ് (AKSE) രണ്ടാം വാർഷികവും , എഡിറ്റേഴ്സ് മീറ്റും സംഘടിപ്പിച്ചു കോഴിക്കോട് കേസരി ഭവനിൽ വച്ച് നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന ഇന്റലക്ച്വൽ സെൽ കൺവീനർ Adv ശങ്കു. ടി. ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സോഷ്യൽ മീഡിയ സഹസംയോജകൻ വിശ്വരാജ് , എബിവിപി സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി, ബൗദ്ധിക് പ്രമുഖ് ഡോ : ധീരജ്, പ്രാന്തീയ പ്രചാർ പ്രമുഖ് ബാലകൃഷ്ണൻ, ബാക്ക് ഫയൽസ് മീഡിയ എഡിറ്റർ ശ്രീ അഭിലാഷ് എന്നിവർ വിവിധ സെഗ്‌മെന്റുകളിലായി എഡിറ്റേഴ്സുമായി സംവദിച്ചു. AKSE അഡ്മിൻ പാനലിന്റ നേതൃത്വത്തിലാണ് കേസരിയിൽ പരിപാടികൾ നടന്നത്.

3) യുവം 2023, കൊച്ചി


24 ഏപ്രിൽ 2023 കൊച്ചി: ആദരണീയനായ ശ്രീ നരേന്ദ്രമോദിജി പങ്കെടുത്ത യുവം 2023 ൽ AKSE ടീം AKSE പ്രത്യേക ക്ഷണിതാക്കൾ ആയിരുന്നു. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള AKSE എഡിറ്റേഴ്സ് പരുപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പരിപാടിയുടെ സാമൂഹിക മാധ്യമ പ്രചാരണവേളയിലും AKSE യുടെ മികച്ച സംഭാവനകൾ ഉണ്ടായിരുന്നു,

4) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ് മീറ്റ്, കോട്ടയം


9 ജൂലൈ 2023 കോട്ടയം : കേന്ദ്ര ഐടി വകുപ്പ് മന്ത്രി , ശ്രീ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ് മീറ്റ് കോട്ടയത്ത് വെച്ച് നടന്നു. സംസ്ഥാനത്തെ വിവിധങ്ങളായ സോഷ്യൽ മീഡിയ വർക്ക് ചെയ്യുന്നവരുടെ സംഗമത്തിൽ ടീം AKSE യും പങ്കെടുത്തു. നവമാധ്യമ രംഗത്തെ പ്രവർത്തകരും സംഘടനാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ബിജെപി സംസ്ഥാന ഇന്റെക്ചല് കമ്മിറ്റി ചെയർമാൻ ശ്രീ : ശങ്കു.ടി ദാസ് അധ്യക്ഷനായിരുന്നു.

5) വള്ളത്തോളിന്ൻറെ കാവിപ്പട രണ്ടാം വാർഷികം, തിരുവനന്തപുരം 

13 ആഗസ്റ്റ് 2023 ,തിരുവനന്തപുരം: വള്ളത്തോളിൻറെ കാവിപ്പട ഫേസ്ബുക്ക് പേജിന്റെ രണ്ടാം വാർഷികാഘോഷങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു AKSE. ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ, മുൻ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപി എംഎൽഎയും ആയിരുന്ന ശ്രീ, ഓ രാജഗോപാൽ, PAC മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹ സമിതി കൗൺസിൽ അംഗവുമായ ശ്രീ പി കെ കൃഷ്ണദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ശ്രീ വി വി രാജേഷ് , നേതാക്കളായ അഡ്വക്കേറ്റ് ശ്രീ എസ് സുരേഷ് ബാബു, ശ്രീമതി ആശാ നാഥ്‌ ജി. എസ്,യുവമോർച്ച ജില്ലാ പ്രസിഡണ്ട് തുടങ്ങിയവർ സംബന്ധിച്ചു . വ്യത്യസ്തങ്ങളായ സെഷനുകളിൽ സംവാദകൻ ശ്രീ യുവരാജ് ഗോകുൽ, ജനം ടിവി എഡിറ്റർ ശ്രീ ശാംബാബു കൊറോത്ത്,വിമുക്ത ഭടൻ ശ്രീ എസ് ഡിന്നി ജോസഫ് എന്നിവർ സംസാരിച്ചു. വള്ളത്തോളിന്റെ കാവിപ്പട നൽകിയ സ്നേഹോപഹാരം ശ്രീ. O രാജഗോപാലിൽ നിന്നും ടീം AKSE പ്രതിനിധികൾ ഏറ്റുവാങ്ങി.